ആഹ്ലാദപ്രകടനത്തിനിടെ പോലീസുമായി വാക്കുതർക്കം 

കാഞ്ഞിരപ്പള്ളി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നേടിയ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി പട്ടണത്തിൽ പ്രകടനം നടത്തി. പ്രകടനത്തിടെ റോഡിലെ വാഹനങ്ങൾ തടഞ്ഞതോടെ പോലീസുമായി വാക്ക്തർക്കവും ഉന്തും തള്ളുമുണ്ടായി. പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകന്റെ കൈയിൽ തട്ടിയ കാർ തടഞ്ഞതോടെയാണ് പോലീസുമായി വാക്കുതർക്കമുണ്ടായത്. നേതാക്കളെത്തി പിന്നീട് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.

പേട്ടക്കവലയിൽനിന്ന്‌ ആരംഭിച്ച ആഹ്ലാദപ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് നടന്ന യോഗം ഡി.സി.സി. ജനറൽസെക്രട്ടറി പി.എ. ഷെമീർ ഉദ്ഘാടനംചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോണി കെ. ബേബി അധ്യക്ഷതവഹിച്ചു.

error: Content is protected !!