ഞായറാഴ്ച മുണ്ടക്കയത്ത് ഉല്ലാസപ്പറവകൾ
മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ വിദ്യാർഥികൾക്കായി വിജ്ഞാനം, വിനോദം, ആദ്ധ്യാത്മികം എന്നിവയിൽ മാർഗനിർദേശവുമായി ഉല്ലാസ പറവകൾ 2022 -എന്ന പരിപാടി നടത്തും. ഞായറാഴ്ച രാവിലെ എട്ടുമുതൽ മുണ്ടക്കയം എസ്.എൻ.ഡി.പി. ശാഖാ ഹാളിലാണിത്. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി പി. ജീരാജ് ഉദ്ഘാടനംചെയ്യും.