പരിസ്ഥിതി ദിനാചരണം
പൊൻകുന്നം: ജനകീയ വായനശാലയിൽ യുറീക്ക ബാലവേദി, ജനകീയ ബാലവേദി, ആസ്‌ക് എന്നിവ ചേർന്ന് ഞായറാഴ്ച 1.30-ന് നേച്ചർ ക്ലബ് രൂപവത്‌കരിക്കും. സംസ്ഥാന ലൈബ്രറി കൗൺസിലംഗം പൊൻകുന്നം സെയ്ത് ഉദ്ഘാടനം ചെയ്യും. എസ്.ഡി.യു.പി.സ്കൂൾ പ്രഥമാധ്യാപിക സുമ പി.നായർ അധ്യക്ഷത വഹിക്കും. ശാസ്ത്രസാഹിത്യ പരിഷത്തിലെ എം.ജി.സതീശ് ചന്ദ്രൻ ക്ലാസ് നയിക്കും.
ചിറക്കടവ്: ഗ്രാമദീപം വായനശാലയുടെ പരിസ്ഥിതി ദിനാചരണ ഭാഗമായി പരിസരത്ത് പൂന്തോട്ടമൊരുക്കും. ഞായറാഴ്ച രാവിലെ 10-ന് പരിസ്ഥിതി പ്രവർത്തകൻ എസ്.ബിജു ഉദ്ഘാടനം ചെയ്യും.
ഉരുളികുന്നം: താഷ്‌കന്റ് പബ്ലിക് ലൈബ്രറിയുടെ പരിസ്ഥിതി ദിനാചരണം ഞായറാഴ്ച രണ്ടിന് യുവജന കമ്മീഷൻ ജില്ലാ കോ-ഓർഡിനേറ്റർ അർച്ചന സദാശിവൻ ഉദ്ഘാടനം ചെയ്യും. കുട്ടികൾ വീട്ടിൽ വളർത്തിയ വൃക്ഷത്തൈകളുടെ വിതരണം പഞ്ചായത്തംഗം സിനി ജോയ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ കെ.ആർ.മന്മഥൻ സന്ദേശം നൽകും.
വാഴൂർ: എസ്.വി.ആർ. എൻ.എസ്.എസ്.കോളേജിൽ എൻ.എസ്.എസ്., എൻ.സി.സി. യൂണിറ്റുകളുടെ പരിസ്ഥിതി ദിനാചരണം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ബി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, സസ്യശാസ്ത്ര വിഭാഗവുമായി ചേർന്ന് ഔഷധസസ്യപ്രദർശനം എന്നിവ നടത്തി. കൊടുങ്ങൂർ ടൗൺ ശുചീകരിച്ചു. ഡോ.എസ്.അനൂപ്കുമാർ, ഡോ.മായ ടി.നായർ, എ.ജി.ജയകുമാർ, അനഘ രഘു, ഗോപിക എസ്.നാഥ് എന്നിവർ നേതൃത്വം നൽകി.