KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സന്തോഷ് ട്രോഫി താരം അർജുൻ ജയരാജിന് സ്വീകരണം

ചിറക്കടവ്: സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ മധ്യനിര താരം അർജുൻ ജയരാജിന് ഞായറാഴ്ച സ്വീകരണം നൽകും. സനാതനം യു.പി.സ്കൂളിൽ രാവിലെ 9.30-ന് നടക്കുന്ന താന്നുവേലി കുടുംബ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിലാണ് സ്വീകരണം.

കുടുംബാംഗമായ റിട്ട.കെ.എസ്.ആർ.ടി.സി. ഡ്രൈവർ ജയരാജിന്റെ മകനാണ് മലപ്പുറം മഞ്ചേരിയിൽ താമസിക്കുന്ന ഫുട്‌ബോൾ താരം അർജുൻ. സമ്മേളനത്തിൽ മാനേജിങ് ട്രസ്റ്റി വി.ആർ.സോമൻ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ, ട്രസ്റ്റ് സെക്രട്ടറി കെ.കെ.ശ്രീധരൻ പിള്ള, സി.ജി.മോഹൻദാസ്, എസ്.ബിജു, സൂരജ് ദാസ് തുടങ്ങിയവർ പങ്കെടുക്കും.

error: Content is protected !!