കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട വൃക്ഷതൈ നടീൽ ബ്ലോക്ക് തല ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ബ്ലോക്ക് ഓഫിസ് കോമ്പൗണ്ടിൽ വൃക്ഷ തൈ നട്ട് കൊണ്ട് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത്, സ്റ്റാൻഡിങ് കമിറ്റി ചെയർമാൻമാരായ ടി എസ് കൃഷ്ണകുമാർ, വിമല ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷക്കീല നസീർ, ജോളി മടുക്കകുഴി, ജോയിന്റ് ബി ഡി ഒ ടി ഇ സിയാദ് പി എം, ഹരിഹരൻ,എ ഇ അഖിൽ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
ബ്ലോക്ക് പരിധിയിലുള്ള മണിമല, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി, പാറത്തോട്, കൂട്ടിക്കൽ, കോരുത്തോട് ഗ്രാമ പഞ്ചായത്തുകളിലെ എം.ജി.എൻ ആർ ഇ ജി എസ് നഴ്സറികളിൽ സോഷ്യൽ ഫോറസ്റ്ററി വകുപ്പിന്റെ സഹകരണത്തോട് കൂടി ഉത്പാദിപ്പിക്കപ്പെട്ട വിവിധ ഇനങ്ങളിൽ പെട്ട ഇരുപത്തയ്യായിരം തൈകളാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബ്ലോക്കിന്റെ വിവിധ പ്രദേശങ്ങളിലും പൊതുസ്ഥാപനങ്ങളിലുമായി നട്ടത്.