KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി മിസ്ബഹുൽ ഹുദ മദ്രസ്സയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

എരുമേലി : മഹല്ലാ മുസ്‌ലിം ജമാഅത്തിന് കീഴിലെ മിസ്ബഹുൽ ഹുദ മദ്രസ്സയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി പരിസ്ഥിതി ഗാനങ്ങളും സുഗതകുമാരി ടീച്ചറിന്റെ കവിതയും കുട്ടികളെകൊണ്ട് ആലപിച്ചു നടത്തിയ പരിപാടി വേറിട്ട അനുഭവം ആയി .

പരിസ്ഥിതി ദിന സന്ദേശം നൽകിയതിനൊപ്പം പരിസ്ഥിതി ദിന പ്രതിജ്ഞയും ഇമാം ഹാമിദ് ഖാൻ ബാഖവി ചൊല്ലിക്കൊടുത്തു. സോഷ്യൽ ഫോറെസ്റ്ററി വകുപ്പിൽ നിന്നും ജമാ അത്ത് പരിപാലന സമിതി വാങ്ങിയ വൃക്ഷതൈകളും ചടങ്ങിൽ വിതരണം ചെയ്തു. ജമാഅത്ത് പ്രസിഡന്റ്‌ ഹാജി പി. എ. ഇർഷാദ് വിതരണോദ്ഘാടനം നിർവഹിച്ചു.

പരിസ്ഥിതി സന്ദേശം സെക്രട്ടറി സി. എ. എം. കരീമും മദ്രസ പി. ടി. എ പ്രസിഡന്റും നൽകി. രാവിലെ 250ൽ അധികം തൈകളുടെ വിതരണം നടത്തി. തുടർന്ന് ജമാഅ ത്ത് ഭാരവാഹികളും പ്രസിഡന്റ്‌, സെക്രട്ടറി, ഇമാമും ഉസ്താദുമാരും കുട്ടികളും പി. ടി. എ പ്രസിഡന്റും ചേർന്ന് നവീകരിച്ച മയ്യത്താങ്കരയിൽ വൃക്ഷ തൈകൾ നട്ടു. .. ശേഷിക്കുന്ന തൈകളുടെ വിതരണം നടത്തി.. ജമാ അത്‌ പരിപാലന സമിതി അംഗഒ അജ്മൽ വിലങ്ങുപാറ, അസിസ്റ്റന്റ് ഇമാം സുലൈമാൻ മൗലവി, സകീർ ഉസ്താദ്.പി. എം. ബഷീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

error: Content is protected !!