പൊടിമറ്റം സെന്റ് ജോസഫ് പള്ളിയിൽ ഗ്രീൻ പാരീഷിന്റെ നേതൃത്വത്തിൽ പച്ചക്കറി തൈ വിതരണം നടത്തി

കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ് പള്ളിയിൽ ഗ്രീൻ പാരീഷിന്റെ നേതൃത്വത്തിൽ പച്ചക്കറി തൈ വിതരണവും പരിസ്ഥിതി ദിനാചരണവും നടത്തി. ഇടവക വികാരി ഫാ. സജി പൂവത്തുക്കാട്, ഇടവക സമിതി സെക്രട്ടറി ജെയിംസ് കണ്ടത്തിലിന് പച്ചക്കറി തൈനല്‍കി വിതരണോദ്ഘാടനം നടത്തി. മുളക്, തക്കാളി, വഴുതന, വെണ്ടയ്ക്ക എന്നിവയുടെ 600 തൈകളും പാവയ്ക്കാ, ചീര, പയര്‍ എന്നിവയുടെ 500 വിത്തും 60 ടിഷ്യു കള്‍ച്ചര്‍ വാഴയും വിതരണം ചെയ്തു.

ഗ്രീന്‍ പാരിഷായി പ്രഖ്യാപിച്ച ഇടവകയില്‍ വിവിധയിനം ഫലവൃക്ഷങ്ങള്‍, പച്ചക്കറി എന്നിവ നട്ട് സംരക്ഷിച്ച് വരുന്നുണ്ട്. വീടുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് തൈകളും വിതരണം ചെയ്യുന്നുണ്ട്. ഗ്രീന്‍ പാരീഷ് സെക്രട്ടറി സിജോ ജോസഫ് ആമുഖ പ്രസംഗം നടത്തി, ഗ്രീന്‍ പാരീഷ് കോഡിനേറ്റര്‍ ജോര്‍ജ് അരീകാട്ടില്‍, മര്‍ക്കോസ് പത്തശേരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!