സാജൻ തൊടുക – കാഞ്ഞിരപ്പള്ളി സഹകരണ കാർഷിക ഗ്രാമ വികസനബാങ്ക് പ്രസിഡന്റ്



കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസനബാങ്ക് ഭരണ സമിതി അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ UDF പ്രവർത്തകർ നോമിനേഷൻ നൽകിയെങ്കിലും പിൻവലിച്ചു..

13 ആംഗ ഭരണ സമിതിയിൽ കേരളാ കോൺഗ്രസ് ‌(എം )ന്റെ 12 അംഗങ്ങളും സിപിഎം ന്റെ ഒരു അംഗവും തെരഞ്ഞെടുക്കപെട്ടു. ബാങ്ക് പ്രസിഡന്റ് ‌ സ്ഥാനം ആദ്യ രണ്ട് വർഷം സാജൻ തൊടുകയും തുടർന്നുള്ള മുന്ന് വർഷകാലം ജോർട്ടിൻ കിഴക്കേതലയ്ക്കലും പങ്കിടും. . നിലവിൽ സംസ്ഥാന ഖാദി ബോർഡ് മെമ്പറായി പ്രവർത്തിക്കുന്ന സാജൻ കെ എസ് സി യുടെ സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭരണസമിതി അംഗങ്ങൾ : അജി വെട്ടുകല്ലാംകുഴിയിൽ, ജോർട്ടിൻ കിഴക്കേതലയ്ക്കൽ, പി. സി. ജേക്കബ്, ജോൺ ജോസഫ്, ദാമോദരൻ കെ.എൻ, ബിജോയ്‌ ജോസ്, സാജൻ തോമസ്, അഡ്വ സുമേഷ് ആൻഡ്രൂസ്, അഡ്വ. സാജൻ കുന്നത്ത്. വനിതാ മണ്ഡലം : ഗ്രേസി ജോണി ഇല്ലിക്കൽ, ലിസ്സി പോൾ പന്തിരുവേലിൽ, സെലിൻ സിജോ മുണ്ടമറ്റം. എസ്. സി /എസ്. റ്റി മണ്ഡലം- പി.പി സുകുമാരൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

error: Content is protected !!