കള്ളക്കടത്ത് ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നവശ്യപ്പെട്ട് കോൺഗ്രസ് കരിദിനം ആചരിച്ചു.

കാഞ്ഞിരപ്പള്ളി. സ്വർണ്ണ, ഡോളർ കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ വ്യക്തി നാടു ഭരിക്കുന്നത് സാക്ഷര കേരളത്തിന് അപമാനമാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി പി എ ഷെമീർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് റോണി കെ ബേബി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ എം ഷാജി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ നായിഫ് ഫൈസി, നിബു ഷൗക്കത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, ബിജു പത്യാല, ഷെജി പാറയ്ക്കൽ, അജ്മൽ പാറയ്ക്കൽ, ഫസിലി കോട്ടവാതിൽക്കൽ, കെ എസ് ഷിനാസ്, ലിന്റു ഈഴക്കുന്നേൽ, ഉണ്ണി ചീരൻവേലിൽ, റസിലി ആനിത്തോട്ടം, ഇ എസ് സജി, നെടുങ്കണ്ടം ഷാജി, ജോർജുകുട്ടി കോഴി മണ്ണിൽ, ടി എസ് നിസു, റിയാസ് കളരിക്കൽ, അമീൻ നെജീബ്, അസീബ് ഈട്ടിക്കൽ, ഫയസ് ഷാജി, അനീഷ് കൊല്ലിയിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!