KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ്‌ കോളേജിന് യൂണിവേഴ്സിറ്റി തലത്തിൽ ഉന്നത വിജയം

കാഞ്ഞിരപ്പള്ളി: വിവിധ ബിരുദ പ്രോഗ്രാമുകളിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി തലത്തിൽ 12 ഉയർന്ന സ്ഥാനങ്ങളും ഉന്നത വിജയവും സെന്റ് ഡൊമിനിക്‌സ്‌ കോളജ് കരസ്ഥമാക്കി.
.
ബി എസ് സി ഫിസിക്സിന് സാന്ദ്രാ സന്തോഷ്, ഐശ്വര്യ പ്രദീപ്, രുക്സാന സിഹാജ് എന്നിവർ യഥാക്രമം ഒന്നും, നാലും, ആറും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബി.എസ്.സി മാത്തമാറ്റിക്സിന് കെ എസ് നീരജ അഞ്ചും, സോമി എലിസബത്ത് സോണി പത്തും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബികോം-ന് ഫർസാന പർവീൺ ഏ അഞ്ചും, ബി എ ഹിസ്റ്ററിക്ക് മിനാദ് ഷമീർ ഏഴും, ബി. എ ഇംഗ്ലീഷ് മോഡൽ – 2ന് ശ്രീലക്ഷ്മി എം നായർ മൂന്നും, ആൽഫിയ ആയിഷ സൈനുലബ്ദീൻ ഒൻപതും സ്ഥാനങ്ങൾ നേടി. ബി.കോം മോഡൽ- 2ന് വിഷ്ണുപ്രിയ എം അഞ്ചും, ബി.എസ്.സി ബോട്ടണി മോഡൽ – 2ന് ചിന്നു കെ സാബുന് ഒന്നും, സാലു കൃഷ്ണ വി എസ്ന് രണ്ടും, ഗായത്രി സി രാജ്ന് മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. എല്ലാ ബിരുദ പ്രോഗ്രാമുകളിലും ഉയർന്ന വിജയം സ്വന്തമാക്കിയതിന് വിദ്യാർത്ഥികളെയും, അദ്ധ്യാപകരെയും, കോളേജ് മാനേജർ ഫാ വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പാൾ ഡോ. സീമോൻ തോമസ്, ബർസാ ഫാ. ഡോ. മനോജ് പാലക്കുടി എന്നിവർ അഭിനന്ദിച്ചു.

error: Content is protected !!