അസോവ സമ്മേളനം ശനിയാഴ്ച
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരും വിദേശ സേവനം കഴിഞ്ഞ് തിരിച്ചെത്തിയവരുമായവരുടെ സംഘടനയായ അസോവയുടെ 13-ാമത് വാർഷിക പൊതുയോഗം ശനിയാഴ്ച (11.6.22) രാവിലെ 10 ന് കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തുന്നു. പ്രസിഡണ്ട് അഡ്വ.എബ്രാഹം മാത്യു പന്തിരുവേലിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നതും കേരള മനുഷ്യാവകാശം കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡോമിനിക് മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.
യോഗത്തിൽ മുഖ്യാതിഥിയായെത്തുന്ന ജസ്റ്റിസ് ആന്റണി ഡോമിനിക്കിനെ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പൊന്നാടയണിയിച്ച് സ്വീകരിക്കും. രൂപതാ ഡയറക്ടര്‍ ഫാ. ഡോമിനിക് അയലൂപ്പറമ്പിൽ , അസോവ ഭാരവാഹികളായ എ എം മത്തായി,. പി ജെ ആന്റണി, സണ്ണി വെട്ടം, പ്രൊഫ. ഫിലോമിന ജോസഫ്, പ്രൊഫ. എം റ്റി ജോണി തുടങ്ങിയവർ സംസാരിക്കും.