എരുമേലിയിൽ സംരംഭകത്വ ബോധവൽക്കരണ ശിൽപശാല

എരുമേലി : കേരള സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സംരംഭകത്വ ബോധവൽക്കരണ ശിൽപശാല എരുമേലി ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള കർമ പരിപാടിയുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്.

സംരംഭകരാകുന്നവർക്ക് അവബോധം നൽകുന്നതിനും സാങ്കേതികപരിജ്ഞാനം, മൂലധന സ്വരൂപണം ഉൾപ്പടെ വിദഗ്ധ ഉപദേശവും മാർഗ്ഗനിർദ്ദേശവും പരിശീലനവും നൽകുമെന്ന് എംഎൽഎ പറഞ്ഞു. പുതിയ വ്യാവസായിക അടിസ്ഥാനത്തിലുള്ള നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും, വ്യവസായ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണെന്നും ഈ പ്രവർത്തനം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പരമാവധി സംരംഭങ്ങൾ ആരംഭിക്കുന്നതിന് പരിശ്രമിക്കുമെന്നും എംഎൽഎ അറിയിച്ചു. കാഞ്ഞിരപ്പള്ളി ഉപജില്ലാ വ്യവസായ ഓഫീസർ അനീഷ് മാനുവൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു, അംഗങ്ങളായ മറിയാമ്മ മാത്തുക്കുട്ടി, എ ആർ രാജപ്പൻ നായർ, ലിസി സജി, ബിനോയി ഇലവുങ്കൽ, നാസർ പനച്ചി, ഹർഷകുമാർ, അജേഷ് കെ ആർ, സുനിമോൾ പിഎസ്, സുനിൽ ചെറിയാൻ, സനില പി എസ്, മറിയാമ്മ സണ്ണി, പിഎ ഷാനവാസ്, ജെസ്ന നജീബ്, എംഎസ് സതീഷ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ഫൈസൽ കെ. കെ. തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!