KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയബാധിതർക്കായി കുടുംബശ്രീ നിർമിക്കുന്ന പുതിയ വീടിന് തറക്കല്ലിട്ടു

കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീയും സി.ഡി.എസും ചേർന്ന് പ്രളയബാധിതർക്കായി നിർമിക്കുന്ന മൂന്നാമത്തെ വീടിന്റെ ശിലാസ്ഥാപനം നടത്തി. കാഞ്ഞിരപ്പള്ളി പതിമൂന്നാം വാർഡ് പട്ടിമറ്റം മോതീൻപറമ്പ് പുളിക്കത്തോട്ടിൽ സുധാകരൻ -നന്ദിനി ദമ്പതിമാർക്കാണ് വീട് നിർമിച്ചു നൽകുന്നത്.

ശിലാസ്ഥാപന ചടങ്ങ് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ ഉദ്ഘാടനംചെയ്തു.

വാർഡംഗം നിസാ സലീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോസമ്മ തോമസ് പുളിക്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.എൻ. രാജേഷ്, ശ്യാമള ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ വി.പി. രാജൻ, സുമി ഇസ്മായിൽ, സിന്ധു സോമൻ സി.ഡി.എസ്. ചെയർപേഴ്‌സൺ ദീപ്തി ഷാജി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!