അകക്കണ്ണിന്റെ വെളിച്ചത്തില്‍ പരീക്ഷയെഴുതി മിന്നുംവിജയം കരസ്ഥമാക്കി അസ്സീസ്സി അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍
കാഞ്ഞിരപ്പള്ളി: അകക്കണ്ണിന്റെ വെളിച്ചത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ പരീക്ഷയെഴുതി, മിന്നുംവിജയം കരസ്ഥമാക്കിയിരിക്കുകയാണ് അസ്സീസ്സി അന്ധവിദ്യാലയത്തിലെ മിടുക്കരായ വിദ്യാര്‍ഥികള്‍. പ്രിയ മാത്യു, ആകാശ് ബി, അനന്ത കൃഷ്ണൻ, അരുൺ സുരേഷ്, ജസ്റ്റിൻ ജോസഫ് എന്നിവരാണ് എസ്.എസ്.എല്‍.സി പരീക്ഷയിൽ മികച്ച വിജയം നേടിയത്. അരുൺ സുരേഷ് ആറ് എ പ്ലസ് നേടിയെപ്പോൾ, പ്രിയ മാത്യുവും, അനന്ത കൃഷ്ണനും അഞ്ച് എ പ്ലസ് വീതം നേടി . ജസ്റ്റിനും, ആകാശും മൂന്ന് എ പ്ലസ് നേടി.
ഏഴാം ക്ലാസ് വരെ അസീസ്സി അന്ധവിദ്യാലയത്തിൽ പഠിച്ച ഇവർ, തുടർപഠനം കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നടത്തിയത്. അസ്സീസ്സി അന്ധവിദ്യാലയത്തിലെ ഹോസ്റ്റലിൽ താമസിച്ചുകൊണ്ടായിരുന്നു അവർ പഠനം നടത്തിയത്.
കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്്‌ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷയെഴുതിയത് .1968 ല്‍ തലയോലപറമ്പിനു സമീപം അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച അസ്സീസി അന്ധവിദ്യാലയം 1993 ലാണ് കാളകെട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.