KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പരിശീലകപാനലിലേക്ക് അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പ് കോട്ടയം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വഴി നടപ്പാക്കുന്ന അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി) പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലും പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബിരുദവും കുട്ടികളുടെ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും പരിശീലന മേഖലയിലെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം. കോട്ടയം ജില്ലക്കാരായ അപേക്ഷകർ വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, കെ.വി.എം. ബിൽഡിങ്‌, അണ്ണാൻകുന്ന് റോഡ്, കോട്ടയം എന്ന വിലാസത്തിൽ 25-ന് മുമ്പ് ലഭ്യമാക്കണം. ഫോൺ- 04812580548.

error: Content is protected !!