പ്രളയത്തിൽ തകർന്ന രണ്ട് റോഡുകളുടെ നവീകരണത്തിന് പത്തുലക്ഷം രൂപ അനുവദിച്ചു
എരുമേലി: എരുമേലി ഗ്രാമപ്പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന രണ്ട് റോഡുകളുടെ നവീകരണത്തിന് പത്തുലക്ഷം രൂപ അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. പറഞ്ഞു. എയ്ഞ്ചൽവാലി- കേരളപ്പാറ, പുതുപ്പള്ളി കവല-കണമല റോഡിനുമാണ് വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും തുക അനുവദിച്ചത്.