KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി പോലിസ് മർദ്ദിച്ചെന്ന് പരാതി : വിദ്യാർത്ഥികൾ ചികിത്സ തേടി.

എരുമേലി : സഹോദരങ്ങളായ പ്ലസ് വൺ വിദ്യാർഥികളെ വീടിന് സമീപം വെച്ച് പോലീസ് മർദ്ദിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെ എരുമേലിക്ക് സമീപം ശ്രീ ശ്രീ വില്ലേജിലാണ് സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കം അന്വേഷിക്കാൻ എത്തിയതായിരുന്നു പോലീസ്. ഈ സമയം സ്കൂൾ വിട്ടു വന്ന കുട്ടികളോട് രണ്ടു പോലീസുകാർ ദേഷ്യപെടുകയും തള്ളുകയും ചെയ്തതായി പറയുന്നു. ഇതിനിടയിൽ മൊബൈൽ ഫോൺ താഴെ വീണ് നശിച്ചു. 
ഒരു വിദ്യാർത്ഥിയുടെ കൈയ്ക്ക് വേദന അനുഭവപ്പെട്ടതിനാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അയൽവാസിയായ വയോധികയോട് പോലീസ്  മോശമായി പെരുമാറിയതായും നാട്ടുകാർ ആരോപിക്കുന്നു. അതേസമയം ആരെയും മർദ്ദിച്ചിട്ടില്ലെന്നും സ്കൂൾ യൂണിഫാമിൽ എത്തിയ കുട്ടികളോട് വീട്ടിൽ പോകാ൯ മാത്രമാണ് പോലിസ് പറഞ്ഞതന്നും എസ് ഐ അനീഷ് പറഞ്ഞു.

error: Content is protected !!