KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി എംഇഎസ് കോളേജിന് പുതിയ സാരഥികൾ .

എരുമേലി : എംഇഎസ് കോളേജിന്റെ മാനേജിങ് കമ്മറ്റി ഭാരവാഹികളെ സംസ്ഥാന നേതൃത്വം തെരഞ്ഞെടുത്തു. ചെയർമാനായി പി എം അബ്ദുൽ സലാം പാറക്കലിനെയും സെക്രട്ടറിയായി അഡ്വ. മുഹമ്മദ് നജീബ് കല്ലുങ്കലിനെയും ട്രഷററായി ഷെഹിം വിലങ്ങുപാറയെയും ആണ് തെരഞ്ഞെടുത്തത്.

ഇവർ കോളേജിലെത്തി ചുമതല ഏറ്റെടുത്തു. ജില്ലാ പ്രസിഡന്റ് എൻജിനീയർ എം എം ഹനീഫ, ജില്ലാ സെക്രട്ടറി ഷഹാസ് പറപ്പള്ളിൽ ഉൾപ്പെടെ മറ്റ് എംഇഎസ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഭാരവാഹികൾ അധികാരമേറ്റത്.

error: Content is protected !!