KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുന്നുംഭാഗം ഗവണ്മെന്റ് സ്‌കൂളിൽ പോഷക സമൃദ്ധ പ്രഭാത ഭക്ഷണ പദ്ധതി കാതൽ പ്രാതൽ ആരംഭിക്കുന്നു

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവണ്മെന്റ് സ്‌കൂളിൽ നടപ്പിലാക്കുന്ന പോഷക സമൃദ്ധ പ്രഭാത ഭക്ഷണ പദ്ധതി കാതൽ പ്രാതലിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ (24 – 06 – 22) 10ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർഹിക്കും. വാര്‍ഡംഗവും ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ആന്റണി മാർട്ടിൻ ജോസഫിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുട്ട, പാല്‍, ഏത്തപ്പഴം, തേന്‍ എന്നിവയടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണ പദാര്‍ഥങ്ങള്‍ എല്ലാ ദിവസവും രാവിലെ കുട്ടികള്‍ക്ക് നല്‍കുകയെന്നതാണ് കാതല്‍ പ്രാതല്‍ പദ്ധതിയുടെ ലക്ഷ്യം. ചിറക്കടവ് പഞ്ചായത്ത് ഏഴാം വാര്‍ഡ് കുടുംബശ്രീ, പൂര്‍വവിദ്യാര്‍ഥികള്‍, വിവിധ സംഘടനകള്‍, അഭ്യൂദയകാംക്ഷികള്‍ എന്നി പൊതുജന പങ്കാളിത്തതോടെയാണ് പദ്ധതിക്കുളള തുക കണ്ടെത്തുക.

ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്തംഗം ടി.എന്‍. ഗീരിഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവിന്ദ്രന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ ടി.എന്‍. ജയചന്ദ്രന്‍, പിടിഎ പ്രസിഡന്റ് എ.ജി. ബാബു, പൂര്‍വവിദ്യാര്‍ഥി പ്രതിനിധികളായ ഗീരിഷ് എസ്. നായര്‍, കെ.ടി. തോമസ് കരിപ്പാപറമ്പില്‍, ബേബിച്ചന്‍ ഏര്‍ത്തയില്‍, മാര്‍ട്ടിന്‍ ജോണ്‍ പേഴത്തുവയലില്‍, അനില്‍കുമാര്‍ വെട്ടിക്കാപള്ളില്‍ എന്നിവര്‍ പ്രസംഗിക്കും.

error: Content is protected !!