ഏഴുവയസുകാരി അസ്നയുടെ ചികിത്സയ്ക്കായി നാട് ഒരുമിക്കുന്നു
മുണ്ടക്കയം: ഏഴുവയസുകാരി അസ്ന അബീസിന്റെ ചികിത്സയ്ക്കായി നാട് ഒരുമിക്കുന്നു. ജനിച്ച ആറുമാസം മുതൽക്കേ തലസീമിയ മേജർ എന്ന രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി അബീസിന്റെ മകൾ അസ്ന അബീസിനെ സഹായിക്കുവാനായാണ് മുണ്ടക്കയം ഒന്നാകെ കൈകോർക്കുന്നത്.
ജൂലൈ ഒന്നിന് എറണാകുളം ആസ്റ്റർമെഡിസിറ്റിയിൽ നടക്കുന്ന മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും തുടർന്നുള്ള ചികിത്സയ്ക്കുമായി 40 ലക്ഷത്തിലധികം രൂപയാണ് വേണ്ടിവരിക. നിർധന കുടുംബത്തിൽപ്പെട്ട അസ്നയെ സഹായിക്കുവാനായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് എന്നിവർ രക്ഷാധികാരികളായി ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് ഫണ്ട് സമാഹരണം നടത്തുന്നത്.
ഇന്ന് രാവിലെ ഒന്പതു മുതൽ മുണ്ടക്കയം ടൗണിലും നാളെ പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്പത് വാർഡുകളിൽ ഭവനങ്ങളിലും ധനസമാഹരണം നടത്തും. ഇതിന്റെ ഭാഗമായി മുണ്ടക്കയം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ അബീസ്മോൻ എൻ. A/C 0640053000006095. IFSC: SIBL0000640, G Pay : 6235585150 എന്ന അക്കൗണ്ട് ആരംഭിച്ചു.