KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരേ ആക്രമണം : കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. സ്വർണ്ണ കള്ളക്കടത്തു കേസിലെ ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് കരുതികൂട്ടി നടത്തിയ ആക്രമണമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരേ നടന്നത് എന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി പി എ ഷെമീർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് റോണി കെ ബേബി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ എം ഷാജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, ബിജു പത്യാല, അജ്മൽ പാറയ്ക്കൽ, ഫസിലി കോട്ടവാതിൽക്കൽ, അൻവർ പുളിമൂട്ടിൽ, ലിന്റു ഈഴക്കുന്നേൽ, റസിലി ആനിത്തോട്ടം, ഇ എസ് സജി, ഷാജി പെരുന്നേപ്പറമ്പിൽ, നാദിർഷ കോനാട്ടുപറമ്പിൽ, നെ ജീബ് കാഞ്ഞിരപ്പള്ളി, ജോർജുകുട്ടി കോഴി മണ്ണിൽ, ടി എസ് നിസു, ബെന്നി കുന്നേൽ, അമീൻ നെജീബ്, സക്കീർ പൂതക്കുഴി, അസീബ് ഈട്ടിക്കൽ, ഫയസ് ഷാജി, എന്നിവർ പ്രസംഗിച്ചു.

error: Content is protected !!