KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് ഗ്രാമപഞ്ചായത്തിന് ആംബുലൻസ് കൈമാറി

പൊൻകുന്നം : കോട്ടയം ജില്ലാ പഞ്ചായത്ത് ചിറക്കടവ് ഗ്രാമപഞ്ചായത്തിനനുവദിച്ച ആംബുലൻസ് പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ റ്റി.എൻ.ഗിരീഷ് കുമാർ ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാറിന് താക്കോൽ കൈമാറി.

2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ലാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ റ്റി .എൻ.ഗിരീഷ് കുമാറാണ് ആംബുലൻസനുവദിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ റ്റി.എൻ. ഗിരീഷ് കുമാർ
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജി പാമ്പൂരി ,ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ ,എം .റ്റി.ശോഭന, ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ നേതാക്കളായ വി.ജി.ലാൽ, ഷാജി നെല്ലേപറമ്പിൽ എന്നിവർ സംസാരിച്ചു.

error: Content is protected !!