“വൈഖരി 2022” – എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും പ്രവർത്തനോദ്ഘാടനം നടന്നു

എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും പ്രവർത്തനോദ്ഘാടനം ” വൈഖരി 2022 ” എന്ന പേരിൽ നടത്തപ്പെട്ടു.

സ്കൂൾ മാനേജർ റവ.ഫാ. വർഗീസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത ഗായികയും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായ ലല്ലു അൽഫോൻസും ,ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം ഡി.സി.എൽ – ന്റെ അമരക്കാരൻ റവ.ഫാ.റോയി കണ്ണൻചിറയും നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ അഡ്വ. അനശ്വര ഹരി തന്റെ പ്രചോദനാത്മകമായ ജീവിതം വാക്കുകളിലൂടെ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. സെൻ.ജെ.പി. സെന്റ്. തോമസ് എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.റിറ്റി മരിയ , ഡി.സി.എൽ. നാഷണൽ ഓർഗനൈസർ ശ്രീ.വർഗീസ് കൊച്ചു കുന്നേൽ,മേഖല ഓർഗനൈസർ ശ്രീ. ബാബു .റ്റി. ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.മേഴ്സി ജോൺ സ്വാഗതവും ശ്രീമതി.ലീന തോമസ് കൃതജ്ഞതയും അർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളാൽ വൈഖരി 2022 വർണശബളമായി.

error: Content is protected !!