KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രേവതി രാജേഷിനെ ആദരിച്ചു 

 

• ദേശീയ യോഗ ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടിയ രേവതി രാജേഷിനെ എരുമേലി എം.ഇ.എസ്. കോളേജ് ചെയർമാൻ പി.എം. അബ്ദുൽസലാം ആദരിക്കുന്നു 

എരുമേലി: ദേശീയ യോഗ ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടിയ രേവതി രാജേഷിനെ എരുമേലി എം.ഇ.എസ്. കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് ആദരിച്ചു. കോളേജിൽ നടന്ന യോഗദിനാചരണത്തിലാണ് ആദരം നൽകിയത്. കോളേജ് ചെയർമാൻ പി. എം. അബ്ദുൾ സലാം മെമന്റോയും കാഷ് അവാർഡും നൽകി. 

യോഗ അധ്യാപിക ശ്രീജാ അജിത് യോഗപരിശീലനം നടത്തി. പ്രിൻസിപ്പൽ എ.രമാദേവി, ജസീല ഹനീഫ, സെബാസ്റ്റ്യൻ പി.സേവ്യർ, ബീമ സമദ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!