KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എസ്.എസ്.എൽ .സി പ്ലസ് . ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആദരവ് നൽകി

കാഞ്ഞിരപ്പളളി : എസ്.എസ്.എൽ.സി – പ്ലസ് . ടു പരീക്ഷ കളിൽ വിജയിച്ച പട്ടിമറ്റം ആനക്കല്ല് പ്രദേശത്തെ മുഴുവൻ വിദ്യാർഥികളെയും സി.പി.എം പട്ടിമറ്റം,ആനക്കല്ല് ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചു.

പട്ടിമറ്റത്ത് സി.പി.എം കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ സെക്രട്ടറി കെ.സി അജിയും ആനക്കല്ല് അമാൻ നഗർ പ്രദേശത്ത് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ തങ്കപ്പനും ഉദ്ഘാടനംചെയ്തു. ഇരു പ്രദേശത്തും വിജയിച്ച വിദ്യാർത്ഥികളുടെ വീട്ടിൽ നേരിട്ടെത്തിയാണ് ആദരവ് നൽകിയത്.

പരിപാടിയിൽ സി.പി. എം കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം അയ്യൂബ് ഖാൻ, പട്ടിമറ്റം ബ്രാഞ്ച് സെക്രട്ടറി ഷെഫിൻ പി.ഐ, ആനക്കല്ല് ബ്രാഞ്ച് സെക്രട്ടറി ടി.എം രാജീവ്, അംഗങ്ങളായ അജിനാസ്, ഷമീർ സി എച്ച്, കെ ആർ ജോയ്, താജുദ്ദീൻ , ബിൻഷാദ്, ആഷിക് നിസാം, മുഹമ്മദ് അൻസർ എന്നിവർ പങ്കാളികളായി.

error: Content is protected !!