KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിർമ്മാണത്തിൽ ഇരിക്കുന്ന വീടുകളിൽ മോഷണം; പ്രതികൾ വലയിലായി

കാഞ്ഞിരപ്പള്ളി :കപ്പാട് മൂന്നാംമൈൽ പ്രദേശങ്ങളിൽ നിർമാണത്തിലിരിക്കുന്ന വീടുകളിൽ മോഷണം നടത്തിയ സംഘം പിടിയിലായി. ചെമ്പു വാർപ്പ്, അലൂമിനിയ പാത്രങ്ങൾ , വയറിങ് സാമഗ്രികൾ ,അലുമിനിയം ഗോവണി ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടത്തിയ സംഘത്തിൽ പെട്ടവർ പോലീസ് വലയിലായി. വാർപ്പുൾപ്പെടെ മോഷണ വസ്തുക്കൾ തൃശ്ശൂരിലെ ആക്രി കടയിൽ നിന്നും പിടികൂടി. നഷ്ട്ടപെട്ട വയറിങ് സാമഗ്രികൾ കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും പിടികൂടി.

കപ്പാട് നെല്ലിയാനിയിൽ ജോജി സെബാസ്റ്റ്യന്റെ വീട്ടിലും , മൂന്നാം മൈൽ വട്ട വയലിൽ ലാലി ജോസഫിന്റെ വീട്ടിലും സംഘം മോഷണം നടത്തിയിരുന്നു.

നിർമ്മാണത്തിൽ ഇരിക്കുന്ന വീടിന്റെ ഭിത്തിയിലെ സ്വിച്ച് ബോർഡുകളും വയറുകളും ഊരിയെടുത്തു കൊണ്ടുപോയി.ടൈൽ പതിക്കുന്നതിനായി ഉപയോഗിക്കുന്ന മെഷിനുകളും ചെമ്പ് പാത്രങ്ങളും മോഷ്ടിച്ചു കടത്തിയിരുന്നു. ആനക്കല്ല് , തമ്പലക്കാട് കപ്പാട് മൂന്നാം മൈൽ മേഖലകളിൽ നിന്നായി വിവിധ മോഷണ കേസുകളിൽ പ്രതികളാണ് സംഘത്തിൽ പെട്ടവർ മാസങ്ങൾക്ക് മുമ്പ് നടുവക്കാട്ട് മാത്തുക്കുട്ടിയുടെ ഭവനത്തിലും സമാനമായ മോഷണം നടന്നിരുന്നു.

error: Content is protected !!