എരുമേലി അപകടം ; മരണം രണ്ടായി .. ഉറ്റ സുഹൃത്തുക്കളുടെ അന്ത്യയാത്രയും ഒരുമിച്ച്..
.
എരുമേലി : എരുമേലിയില്‍ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ , ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരായിരുന്ന രണ്ടു യുവാക്കളും മരണത്തിന് കീഴടങ്ങി. ഇണപിരിയാത്ത സുഹൃത്തുക്കളുടെ വേർപാട് നാടിന് നൊമ്പരക്കാഴ്ചയായി .. ചേനപ്പാടി ബിന്ദു ഭവനിൽ സന്തോഷ്, ബിന്ദു ദമ്പതികളുടെ മകനായ ശ്യാം സന്തോഷ് (22), സുഹൃത്ത് മുക്കട കിഴക്കേപറമ്പിൽ സുരേന്ദ്രൻ, രജനി ദമ്പതികളുടെ മകൻ രാഹുൽ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രാത്രി 8:45 ഓടെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് സമീപം റാന്നി നിലയ്ക്കൽ ഭദ്രാസനം മെത്രാപ്പൊലീത്ത മാർ ജോഷ്വാ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റോ കാറിൽ ബൈക്കിടിച്ചാണ് അപകടം ഉണ്ടയത് .
അപകടത്തിൽ മരിച്ച ശ്യാമിന്റെ മൃതദേഹം വ്യാഴാഴ്ച സംസ്കരിച്ചു. സുഹൃത്ത് രാഹുലിന്റെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും . ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ഇന്നോവ കാറിൽ ഇടിച്ചായിരുന്നു അപകടം.
ബുധനാഴ്ച രാത്രി 8:45 ഓടെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് സമീപം പെട്രോൾ ബങ്കിന് അടുത്ത് കള്ള് ഷാപ്പിന് മുമ്പിൽ വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് റാന്നി നിലയ്ക്കൽ ഭദ്രാസനം മെത്രാപ്പൊലീത്ത മാർ ജോഷ്വാ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റോ കാറിലാണ് ഇടിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്ന് ചിന്നഭിന്നമായി പാർട്സുകൾ റോഡിൽ ചിതറിയ നിലയിലായിരുന്നു. കാറിൽ സഞ്ചരിച്ചവർക്ക് കാര്യമായ പരിക്കുകളില്ല.
പീരുമേട്ടിൽ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത. ബൈക്ക് യാത്രികർ വാഹനത്തിന്റെ സിസി അടച്ച ശേഷം മടങ്ങുകയായിരുന്നു. മരണപ്പെട്ട ഇരുവരും കല്പണിക്കാരായ യുവാക്കളാണ്. അപകടം അറിഞ്ഞ് എത്തിയ നാട്ടുകാർ ആണ് എരുമേലി സർക്കാർ ആശുപത്രിയിലെ ആംബുലൻസ് വിളിച്ചു വരുത്തി യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്.
അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ച നിലയിലായിരുന്ന ശ്യാം സന്തോഷ് . . ഗുരുതരമായി പരിക്കേറ്റ രാഹുൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു. ശ്യാമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. രാഹുലിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. മരണപ്പെട്ട ശ്യാമിന്റെ ഏക സഹോദരൻ സനിൽ. രേഷ്മ, റമീഷ എന്നിവരാണ് രാഹുലിന്റെ സഹോദരങ്ങൾ.