KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചങ്ങലപാലം പച്ചത്തുരുത്ത് വിശ്രമ കേന്ദ്രത്തിൽ മിനി ഹൈ മാസ്റ്റ് ലൈറ്റ് ; ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി ആർ അനുപമ വാക്ക് പാലിച്ചു.

പാറത്തോട് പഞ്ചായത്ത് 14,15 വാർഡുകളായി ഹരിത കേരളം മിഷന്റെ ഭാഗമായി നിർമ്മിച്ചുട്ടുള്ള ചങ്ങലപാലം പച്ചത്തുരുത്ത് വിശ്രമ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത്‌ മുണ്ടക്കയം ഡിവിഷൻ അനുവദിച്ച ഹൈ മാസ്റ്റ് ലൈറ്റിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി ആർ അനുപമ നിർവഹിച്ചു.

മാലിന്യകേന്ദ്ര പ്രദേശമായിരുന്ന ഇവിടം വിശ്രമകേന്ദ്രമാക്കിയതിനെ തുടർന്ന് ഇതിന്റെ നിലനിൽപ്പും പ്രദേശത്ത് സുരക്ഷയും, വെളിച്ചവും പ്രദേശവാസികളുടെ ഒരു പ്രധാന ആവശ്യആയിരുന്നു. ഇലക്ഷൻ പ്രചരണ സമയത്ത് ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി ആർ അനുപമയോട് പ്രദേശവാസികൾ പ്രത്യേകമായി ആവശ്യപ്പെടുകയുണ്ടയി. ആ ആവശ്യം നിറവേറ്റിയതിൽ സന്തോഷം ഉണ്ടെന്നും തുടർന്നുള്ള ഇതിന്റെ സംരക്ഷണം ഉറപ്പാക്കും എന്നും ജില്ലാ പഞ്ചായത്ത്‌ മെമ്പർ അനുപമ പറഞ്ഞു.

.വാർഡ് മെമ്പർമാരായ സിയാദ്, ഷാലമ്മ, ശശികുമാർ, പച്ചതുരുത് സംഘടക സമിതി അംഗങ്ങൾ സമീൽ, സുഹൈൽ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അൻഷാദ്, രാജു മറ്റത്തിൽ, ജോസഫ് എന്നിവർ പങ്കെടുത്തു.

error: Content is protected !!