KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഏഴുവയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ ആട്ടിൻകുട്ടിയെ നൽകി യുവതി

മുണ്ടക്കയം: ഏഴുവയസ്സുകാരിയുടെ മജ്ജമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനെത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് യുവതി ആട്ടിൻകുട്ടിയെ നൽകി. ഡി.വൈ.എഫ്.ഐ. ടൗൺ നോർത്ത് കമ്മിറ്റി മുണ്ടക്കയം പഞ്ചായത്തിലെ 21 വാർഡിലും ആക്രി സംഭരിക്കാനെത്തിയപ്പോഴാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി ആട്ടിൻകുട്ടിയെ നൽകിയത്.

ആട്ടിൻകുട്ടിയെ ഡി.വൈ.എഫ്.ഐ. ഭാരവാഹികളായ ഹരിലാൽ, കെ.ടി.സുമേഷ്, ഷെമിന റഫീഖ്, കെ.ടി.എബിൻ, രജീന്ദ്രൻ എന്നിവർചേർന്ന് ഏറ്റുവാങ്ങി.

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അസ്‌ന അബീസ് എന്ന കുട്ടിക്ക് വേണ്ടിയാണ് ധനസമാഹരണം. മജ്ജ മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും 40 ലക്ഷത്തോളം രൂപയാണ് ആവശ്യമുള്ളത്.

error: Content is protected !!