ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം
ചോറ്റി: മഹാദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 14 മുതൽ 21 വരെ ഉദിത് ചൈതന്യ സ്വാമിയുടെ നേതൃത്വത്തിൽ നടത്തും. 14-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ തന്ത്രി കണ്ഠര് മോഹനര് ഭദ്രദീപ പ്രകാശനം നടത്തും. യജ്ഞ ഉദ്ഘാടനവും, മുഖ്യപ്രഭാഷണവും ഡോ.എം.ബഷീർ നടത്തും. വൈകീട്ട് ഏഴിന് ആചാര്യവരണം പ്രഭാഷണം എന്നിവ നടക്കും.
15-ന് വൈകീട്ട് ആറിന് സമകാലിക കൃഷിരീതികളെ കുറിച്ച് കൊഴുവനാൽ കൃഷി ഓഫീസർ കെ. പ്രവീൺ പ്രഭാഷണം നടത്തും. തുടർന്ന് മികച്ച കർഷകരെ ആദരിക്കും, 7.30-ന് ആചാര്യപ്രഭാഷണം. 16-ന് വൈകീട്ട് 5.30-ന് പൂഞ്ഞാർ കോവിലകത്തെ ഉഷാവർമ തമ്പുരാട്ടിയെ ആദരിക്കും.
തുടർന്ന് സ്ത്രീശക്തി എന്ന വിഷയത്തിൽ പ്രൊഫ. വി.ടി. രമ പട്ടാമ്പി പ്രഭാഷണം നടത്തും. 18-ന് വൈകീട്ട് ആറിന് കുട്ടികളുടെ വിവിധ പരിപാടികൾ. 19-ന് വൈകീട്ട് അഞ്ചിന് സർവൈശ്വര്യ പൂജ, ആറിന് തിരുവാതിര, 6.30-ന് രുക്മിണി സ്വയംവര ഘോഷയാത്ര, 7.30-ന് പ്രഭാഷണം. 20-ന് രാവിലെ എട്ടിന് വിദ്യാഗോപാല മന്ത്രാർച്ചന, 21-ന് ഉച്ചയ്ക്ക് 12-ന് യജ്ഞ സമർപ്പണം, ഒന്നിന് മഹാപ്രസാദമൂട്ട്.