എന്നുവരും മുക്കുളം പാലം ? മഴയിൽ താത്‌കാലിക പാലത്തിന്റെ അനുബന്ധറോഡ് ഇടിഞ്ഞുതാഴ്ന്നു

താത്കാലികമായി നിർമിച്ച ഏന്തയാർ മുക്കുളം പാലത്തിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹന യാത്രക്കാരൻ 

ഏന്തയാർ: കഴിഞ്ഞ പ്രളയത്തിൽ തകർന്ന മുക്കുളം പാലത്തിന് പകരമായി നിർമിച്ച താത്കാലിക പാലത്തിലേക്കുള്ള അനുബന്ധറോഡ് ഭാഗം കനത്തമഴയിൽ ഇടിഞ്ഞുതാഴ്ന്നു. 

അടുത്തുള്ള പറമ്പിലെ താത്കാലിക വഴിയിലൂടെ പാലത്തിലേക്ക് യാത്ര സജ്ജമാക്കിയിട്ടുണ്ട്.

2021 ഒക്ടോബറിലെ ഉരുൾപൊട്ടലിൽ പാലം തകർന്ന് രണ്ടാഴ്ചയ്ക്കുശേഷം തെങ്ങിൻതടിയും പലകയും ഉപയോഗിച്ച് താത്കാലിക നടപ്പാലം നിർമ്മിച്ചു. പിന്നീട് ഇരുമ്പും പലകയും ഉപയോഗിച്ച് പാലം നവീകരിച്ചു. ഇതോടെ ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാമെന്നായി. എന്നാൽ ഇപ്പോൾ റോഡ് ഇടിഞ്ഞ് താഴ്ന്നതോടെ പാതയിലൂടെ ബൈക്കും പോകാതായി. താത്കാലിക പാത എത്രദിവസം ഉപയോഗിക്കാം എന്നതിൽ അനിശ്ചിതത്വമുണ്ട്. ഇത് സ്വകാര്യപറമ്പാണ്.പാലം ആരംഭിക്കുന്നത് കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിലാണെങ്കിലും പാലത്തിനക്കരെ കൊക്കയർ പഞ്ചായത്താണ്. മുക്കുളം, ഏന്തയാർ ഈസ്റ്റ്, വടക്കേമല, ഉറുമ്പിക്കര, കനകപുരം, വെമ്പിളി അടക്കമുള്ള പ്രദേശത്തെ ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പ്രധാന പാലമായിരുന്നു ഇത്.വാഹനങ്ങൾ നിലവിൽ ആറ് കിലോമീറ്റർ അധികം സഞ്ചരിച്ച് ഇളങ്കാട്ടിൽ എത്തിയാണ് മറ്റുസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.

error: Content is protected !!