കൂട്ടിക്കൽ: ദുരിതാശ്വാസ ക്യാമ്പിലെ 50 പേർ വീട്ടിലേക്ക് മടങ്ങി
കൂട്ടിക്കൽ: കെ.എം.ജെ. പബ്ലിക് സ്കൂളിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പിലെ 50 പേർ തിരികെ വീട്ടിലേക്ക് മടങ്ങി. പുല്ലകയാറ്റിലെ ജലനിരപ്പ് താഴ്ന്നതിനാലും മഴയുടെ ശക്തി കുറഞ്ഞതിനാലുമാണ് ക്യാമ്പിൽ ഉണ്ടായിരുന്നവർ സ്വമേധയാ വീട്ടിലേക്ക് മടങ്ങിയത്. പഞ്ചായത്തിലെ മറ്റുരണ്ട് ക്യാമ്പുകളായ ജെ.ജെ.മർഫി സ്കൂൾ, കാവാലി പാരിഷ് ഹാൾ എന്നിവിടങ്ങളിലെ ക്യാമ്പിൽനിന്ന് ആളുകൾ തിരികെ വീട്ടിലേക്ക് മടങ്ങിയിട്ടില്ല.