മോഷ്ടാവ് പിടിയിൽ 

 

കാഞ്ഞിരപ്പള്ളി: വീട്ടിൽ സൂക്ഷിച്ചിരുന്ന പണിആയുധങ്ങൾ മോഷ്ടിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം ശാന്തിഗ്രാം ഭാഗം പുതുപ്പറമ്പിൽ ഹാരീസ് (26) നെയാണ് പിടികൂടിയത്. തമ്പലക്കാട് തൊണ്ടുവേലി ഭാഗത്ത് മേരിക്കുട്ടിയുടെ വീട്ടിൽനിന്ന് ഇയാൾ കഴിഞ്ഞദിവസം 25,000 രൂപ വിലയുള്ള ഡ്രില്ലിങ് മെഷീൻ വീട് കുത്തിതുറന്ന് മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്‌കരിക്കുകയും മോഷ്ടാവിനെ പിടിക്കുവാൻ തിരച്ചിൽ ശക്തമാക്കുകയുംചെയ്തു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഒ. ഷിന്റോ പി.കുര്യൻ, എസ്.ഐ.മാരായ അരുൺ തോമസ്, പ്രദീപ്, രാധാകൃഷ്ണപിള്ള, സി.പി.ഒ. ബോബി എന്നിവർ ചേർന്നാണ് പിടികൂടിയത്.

error: Content is protected !!