മുക്കുളം പാലം എം.പി. സന്ദർശിച്ചു
ഏന്തയാർ: സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ പ്രതിരോധ മന്ത്രാലയവുമായി ഇടപെട്ട് മുക്കുളത്ത് താത്കാലിക ബെയ്‌ലി പാലം നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി എം.പി.
പ്രളയക്കെടുതിയിൽ നഷ്ടപ്പെടുന്ന പാലങ്ങൾ പുനർനിർമിക്കാൻ ഉണ്ടാവുന്ന കാലതാമസം പരിഗണിച്ചാണ് ഇത്തരത്തിലുള്ള നിർദേശം എം.പി. പറഞ്ഞത്. നിലവിലുള്ള എം.പി. ഫണ്ടിന്റെ കുറവ് മൂലം വലിയൊരു പാലം നിർമിക്കുവാനാവില്ല.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ മുക്കുളം താത്കാലിക പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞുതാണിരുന്നു. കോൺഗ്രസ് നേതാക്കളായ കെ.ആർ. രാജി, മണ്ഡലം പ്രസിഡന്റ് ജിജോ കാരക്കാട്ടിൽ, മെമ്പർ മായ ജയേഷ്, അൻസാരി മഠത്തിൽ, അബ്ദു ആലസം പാട്ടിൽ തുടങ്ങിയവർ എം.പിക്കൊപ്പം ഉണ്ടായിരുന്നു.