ശ്രീകൃഷ്ണജയന്തി പതാകദിനം  

പൊൻകുന്നം: ബാലഗോകുലം താലൂക്കിൽ 500 കേന്ദ്രങ്ങളിൽ ഞായറാഴ്ച ശ്രീകൃഷ്ണ ജയന്തി ആഘോഷഭാഗമായി പതാകദിനാചരണം നടത്തും. 

തുടർന്നുള്ള ദിവസങ്ങളിൽ വൃക്ഷപൂജ, ഗോപൂജ, ക്ഷീര കർഷകരെ ആദരിക്കൽ, ശ്രീകൃഷ്ണ കലാസന്ധ്യ തുടങ്ങിയ പരിപാടികൾ നടത്തും. ശ്രീകൃഷ്ണജയന്തി ദിനമായ 18-ന് പൊൻകുന്നം, കാഞ്ഞിരപ്പള്ളി, കൊടുങ്ങൂർ, ചെറുവള്ളി, തമ്പലക്കാട്, എലിക്കുളം, ഇളങ്ങുളം, പനമറ്റം, ചാമംപതാൽ, മണക്കാട്ട് തുടങ്ങിയ സ്ഥലങ്ങളിൽ മഹാശോഭയാത്രയടക്കം നൂറോളം ശോഭയാത്രകൾ നടത്തും.

error: Content is protected !!