” വൈദേശിക അടിമത്വത്തിന്റെ അടയാളമാണ് ബഫർസോൺ വിഷയം “: ഫാ തോമസ് മറ്റമുണ്ടയിൽ

ബഫർസോൺ വിഷയത്തിന്റെ അടിസ്ഥാനം ആഗോളതാപനത്തിനെതിരായി വനവത്കരണം നടത്തുന്നത്തിന് വേണ്ടിയുള്ള കാർബൺ ഫണ്ടാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. .

അന്താരാഷ്ട്ര കുത്തക ഓയിൽ കമ്പനിയായ ഷെൽ, ഇടുക്കി ജില്ലയിൽ വലിയ തോതിൽ ഫണ്ടുകൾ നൽകി 800 ഹെക്ടർ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത്, ജനങ്ങളെ ഒഴിപ്പിച്ച് വനവത്കരണം നടത്തുന്നു എന്ന മാധ്യമ വാർത്തകൾ അതിന്റെ സൂചനയാണ് . ഷെൽ എന്ന കമ്പനി ആഗോളതലത്തിൽ പുറപ്പെടുവിക്കുന്ന കാർബൺ എമിഷനെ പ്രതിരോധിക്കുവാൻ, അന്താരാഷ്ട്ര ധാരണ അനുസരിച്ച്, തത്തുല്യമായ ഓക്സിജൻ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, കേരളത്തിൽ വനവൽക്കരണം നടത്തുകയായെന്നും അദ്ദേഹം പറഞ്ഞു. ബഫർസോൺ വിഷയത്തിന്റെ മൂലകാരണവും അതുതന്നെ.അതിനെതിരായി മൗനം പാലിക്കുന്ന നമ്മുടെ രാഷ്ട്രീയക്കാരുടെ പ്രവർത്തികളിൽ ദുരൂഹത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലയുടെ ആഭിമുഖ്യത്തിൽ പാറത്തോട് മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടത്തിയ കർഷക ദിനവും ബഫർസോൺ വിരുദ്ധ ദിനവും ആചരിച്ചതിന്റെ ഭാഗമായി നടത്തിയ സമ്മേളനത്തിൽ ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ സൂചിപ്പിച്ചത്. പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇവിടെ കാണുക ::

error: Content is protected !!