റബ്ബർ ഷീറ്റിനും ലാറ്റക്സിനും വിലയിടിവ് തുടരുന്നു..

റബ്ബർ ഷീറ്റിന്റെയും ലാറ്റക്സിന്റെയും വിലയിടിവ് തുടരുന്നതിനാൽ വിപണിയിൽ മാന്ദ്യം. ആർ.എസ്.എസ്. നാല് റബ്ബറിന് വ്യാപാരിവില 156 രൂപയായി കുറഞ്ഞു. ബോർഡ് വില 162 രൂപയാണ്. ലാറ്റക്സിന് 100 രൂപപോലും കിട്ടാത്ത സ്ഥിതിയാണ് നിലവിൽ. കോമ്പൗണ്ട് റബ്ബറടക്കം വൻതോതിൽ ഇറക്കുമതിചെയ്ത് സൂക്ഷിച്ചതാണ് ഇപ്പോഴും വിലയിടിയുന്നതിന് കാരണമെന്ന് കരുതപ്പെടുന്നു.

ലാറ്റക്സ് അധിഷ്ഠിത കമ്പനികൾ ചരക്കെടുപ്പ് ഏതാണ്ട് പൂർണമായി നിർത്തി. ആയിരക്കണക്കിന് ടൺ ലാറ്റക്സാണ് വ്യാപാരികളുടെ പക്കൽ ബാരലുകളിൽ ഉള്ളത്. കോവിഡ് സാഹചര്യം മാറിയതോടെ മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണം വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ഇതാണ് കമ്പനികൾ മാറിനിൽക്കാൻ കാരണം.

ഷീറ്റുപയോഗിക്കുന്ന ടയർ കമ്പനികളുടെ കൈവശം ചരക്കുള്ളതാണ് അവരുടെ മെല്ലെപ്പോക്കിന് കാരണം. ഇപ്പോൾ വെയിൽ തെളിഞ്ഞ് ടാപ്പിങ്ങിന് അനുകൂല അവസ്ഥ വന്നതിനാൽ ഷീറ്റ് കാര്യമായി ഉത്‌പാദിപ്പിക്കേണ്ടതാണ്. പക്ഷേ, വ്യാപാരികൾക്ക് ചരക്ക് കിട്ടുന്നില്ല. മൂന്നുരൂപ മാർജിനിട്ടാണ് കമ്പനികൾ ചരക്കെടുക്കുന്നത്. വന്നെടുക്കുന്ന രീതി ടയർ കമ്പനികൾ നിർത്തി. കൈകാര്യച്ചെലവ്, വാഹനക്കൂലി എന്നിവ വ്യാപാരിക്ക് നൽകുന്നില്ല.

error: Content is protected !!