ജമാഅത്ത് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം.
എരുമേലി : കൂട്ടിക്കലിൽ കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് കൂട്ടിക്കൽ – എരുമേലി മുസ്ലിം ജമാഅത്തുകൽ സംയുക്തമായി നിർമ്മിച്ച വീട് ഞായറാഴ്ച കൈമാറും.
ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക് നാരകംപുഴ മക്കാ മസ്ജിദിൽ ചേരുന്ന സമ്മേളനത്തിൽ തിരുവനന്തപുരം ബീമാ പള്ളി ചീഫ് ഇമാം അസയ്യിദ് മുത്തുക്കോയ തങ്ങൾ ബാഫഖി താക്കോൽ ദാനം നിർവഹിക്കും. ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം നിർവഹിക്കും. എരുമേലി ജമാഅത്ത് പ്രസിഡന്റ് ഹാജി പി എ ഇർഷാദ് അധ്യക്ഷത വഹിക്കും. മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി സ്ഥലത്തിന്റെ രേഖ കൈമാറും. കൂട്ടിക്കൽ ജമാഅത്ത് പ്രസിഡന്റ് ഡോ. പി എച്ച് മുഹമ്മദ് ഹനീഫ ആമുഖ പ്രസംഗം നടത്തും. ഇമാം ഏകോപന സമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി മുഖ്യ പ്രഭാഷണം നടത്തും.