സ്മാർട്ട് ഇന്ത്യാ ഹാക്കത്തോൺ : ഗ്രാൻഡ് ഫിനാലെ അമൽജ്യോതിയിൽ
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിങ് കോളേജിൽ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായുളള സ്മാർട്ട് ഇന്ത്യാ അഖിലേന്ത്യാ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെ 25 മുതൽ 29 വരെ നടത്തും. ഉദ്ഘാടനദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളുമായി സംവാദം നടത്തും.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഇന്നവേഷൻ സെല്ലും ഇന്നവേഷൻ സെന്ററുകളും ചേർന്നാണ് പരിപാടി നടത്തുന്നത്. രാജ്യത്തെ ടെക്നോളജി ഇന്നൊവേഷൻ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്
ഹാർഡ്‌വേർ, സോഫ്‌റ്റ്‌വേർ വിഭാഗങ്ങളുള്ളതിൽ ഹാർഡ്‌വേർ വിഭാഗം ദേശീയ തലത്തിൽ കേരളത്തിൽ അമൽജ്യോതിയിൽ മാത്രമാണ് നടക്കുന്നത്. ഒന്നാം സമ്മാനാർഹരാകുന്ന ടീമിന് ഒരുലക്ഷം രൂപയും രണ്ടാം സമ്മാനമായി എഴുപത്തി അയ്യായിരം രൂപയും മൂന്നാം സമ്മാനാർഹർക്ക് അമ്പതിനായിരം രൂപയും ലഭിക്കും.
