ശീമദ് ഭാഗവതം മാനവശാസ്ത്രം; സ്വാമി ഉദ്ത്ചൈതന്യ
കാഞ്ഞിരപ്പള്ളി : എതു കാലഘട്ടത്തിലെയും മാനവരാശി നേരിടുന്ന ശാരിരിക മാനസിക സാമുഹിക പ്രശനങ്ങൾക്ക് ശ്രീമദ് ഭാഗവതം ഒരു ഉത്തമ പരിഹാരമാണന്ന് സ്വാമി ഉദ്ത് ചൈതന്യ . ചോറ്റി ശ്രീമഹാദേവക്ഷേത്രത്തിൽ നടന്ന സപ്താഹസമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
5ooo വർഷം പഴക്കമുണ്ടെങ്കിലു വേദവ്യാസ മഹർഷിക്ക് ആധുനിക കാലഘട്ടത്തിൽ സംഭവിക്കാൻപോകുന്ന ശാരീരികരോഗങ്ങളെയും മൂല്ല്യചുതികളെയും മുൻകുട്ടി കാണാൻ സാധിച്ചു എന്ന്മാത്രമല്ല, അതിന് ഒരു ഉത്തമപരിഹാരം നിർദേശിക്കുന്നതും നമുക്ക്ഭാഗവതത്തിലുടെ കാണാൻ സാധിക്കും ഭാഗവതത്തെ കേവലം ഒരു കഥാപുരാണമായി മാത്രം കണ്ടതുകൊണ്ടാണ് അതിന്റെ മാനവികമായമൂല്ല്യങ്ങളെയും അറിവുകളെയും നമുക്ക് നഷ്പ്പെടുവാൻ കാരണം. ആരോഗ്യമില്ലാത്ത സമുഹത്തിൽ മാനസികമായ സംഘർഷങ്ങളു പിരിമുറുക്കങ്ങളു കുടുമ്പോൾ വിദ്യാഭ്യാസപരമായും ബുദ്ധിപരമായും മനുഷ്യൻ എത്ര ഉയരാൻ ശ്രമിച്ചാലും അസ്വസ്ഥമനസിൽനിന്നും ഒരു നല്ല ജീവിതവും നല്ല കുടുംബവും ഉണ്ടാവുകയില്ലെന്ന് വ്യാസഭഗവാൻ ഓർമിപ്പിക്കുന്നു നല്ല വ്യക്തിത്വങ്ങളെയും ജീവിതത്തെയും വാർത്തെടുക്കലാണ്ഭാഗവതത്തിന്റെ ലക്ഷ്യമെന്ന് ചോറ്റി ശ്രീമഹാദേവക്ഷേത്രത്തിൽ നടന്ന സപ്താഹസമാപനത്തിൽ യജ്ഞാചാര്യൻ സ്വാമി ഉദ്ത്ചൈതന്യജീ ഒർമ്മിപ്പിച്ചു.