എരുമേലി – കൂട്ടിക്കൽ ജമാഅത്തുകളുടെ സംയുക്ത ഭവനപദ്ധതിയുടെ താക്കോൽ ദാനം നടത്തി
കൂട്ടിക്കൽ :എരുമേലി – കൂട്ടിക്കൽ മുസ്ലിം ജമാഅത്തുകളുടെ സംയുക്ത സംരംഭമായ ഭവനപദ്ധതിയുടെ താക്കോൽ ദാന കർമ്മം നടന്നു.
2021 ഒക്ടോബർ 16ന് കൂട്ടിക്കൽ മേഖലയിലുണ്ടായ പ്രളയത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട മരുതുംകുന്നേൽ അബ്ദുൽസലാമിന് കൂട്ടിക്കൽ മുസ്ലിം ജമാഅത്ത് വാങ്ങി നൽകിയ സ്ഥലത്ത് എരുമേലി മഹല്ല് മുസ്ലിം ജമാഅത്ത് പ്രളയ പുനരധിവാസ ഭവന പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം നടന്നു.
നാരകംപുഴ മക്കാമസ്ജിദിൽ നടന്ന ചടങ്ങിൽ എരുമേലി ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എ.ഇർഷാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ ബാഫഖി താക്കോൽ ദാനം നിർവഹിച്ചു. തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. വസ്തുവിന്റെ രേഖ കൈമാറ്റം കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നിർവഹിച്ചു ഇമാം ഏകോപനസമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി മുഖ്യപ്രഭാഷണം നടത്തി, പാങ്ങോട് എ കമറുദ്ദീൻ മൗലവി, ഡോ. മുഹമ്മദ് ഹനീഫ
സി.എ. എം കരിം, സി.യു. അബ്ദുൽ ഖിരം, പി കെ സുബൈർ മൗലവി,ഹാമിദ് ഖാൻ ബാഖഫി തുടങ്ങിയവർ സംസാരിച്ചു