പൊൻകുന്നം ചെന്നാക്കുന്ന് സ്രാമ്പിക്കൽ അലീന ആന്റണിക്ക് യൂറോപ്യൻ യൂണിയന്റെ 50 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്
പൊൻകുന്നം : ചെന്നാക്കുന്ന് സ്രാ സ്രാമ്പിക്കൽ അലീന ആന്റണിക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് യൂറോപ്യൻ യൂണിയന്റെ 50 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് ലഭിച്ചു. ബിഹാർ ഡോ.രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ഫിഷറീസ് സയൻസിൽ ബിരുദപഠനം പൂർത്തിയാക്കിയ അലീനക്ക് സ്‌കോളർഷിപ്പോടെ ബെൽജിയം, നോർവേ, നെതർലാൻഡ്‌സ്, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദത്തിന്റെ ഓരോ സെമസ്റ്ററുകൾ പഠിക്കാം. ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ഇൻ ഹെൽത്ത് മാനേജ്‌മെന്റ് ഇൻ അക്വാകൾച്ചർ കോഴ്‌സിലേക്കാണ് പ്രവേശനം.
എൽ.ഐ.സി.അഡൈ്വസറായ പൊൻകുന്നം ചെന്നാക്കുന്ന് സ്രാമ്പിക്കൽ ആന്റണി മാത്യുവിന്റെയും എരുമേലി സെന്റ് തോമസ് എച്ച്.എസ്.എസ്.അധ്യാപിക ആഷ ജേക്കബ് കിഴക്കേമുറിയുടെയും മകളാണ്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അന്ന ലിസ ആന്റണിയാണ് സഹോദരി.