സഹോദരങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം: ജ്യേഷ്ഠന് അനുജനെ കുത്തി
കാഞ്ഞിരപ്പള്ളി: സഹോദരങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടെ ജ്യേഷ്ഠന് അനുജനെ കുത്തി പരിക്കേല്‍പ്പിച്ചു. ആനക്കല്ല് വണ്ടന്‍പാറ കുന്നേല്‍ പി.എസ്. സുനിലി (29) നാണ് കുത്തേറ്റത്. പരിക്കേറ്റ സുനിലിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.
കുത്തിപരിക്കേല്‍പ്പിച്ച പി.എസ്. സനലി (34) നെ പോലീസ് അറസ്റ്റു ചെയ്തു. വധശ്രമത്തിനാണ് സനലിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പത്തിനാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും വാക്ക് തര്‍ക്കമുണ്ടാകുകയും തുടർന്ന് സനൽ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സുനിലിന്റെ പുറത്ത് കുത്തുകയുമായിരുന്നു.
എസ്എച്ച്ഒ ഷിന്റോ പി. കുര്യന്, എസ്ഐ മാരായ അരുണ്‍ തോമസ്, പ്രദീപ്, എഎസ്ഐ ഹാരിസ്, സിപിഒ സമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.