പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവർണജൂബിലി സമാപനം
കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് മേരീസ് പള്ളി ഇടവക പ്രഖ്യാപന സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം 24, 25 തീയതികളിൽ നടത്തും. ഇടവകയിലെ എല്ലാ കുടുംബങ്ങളും സന്യസ്തഭവനങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഒരുവർഷക്കാലമായി നടന്നുവരുന്ന മാതാവിന്റെ തിരുസ്വരൂപ പ്രയാണം 24-ന് നടത്തുന്ന ജപമാലറാലിയോടെ സമാപിക്കും. ഉച്ചകഴിഞ്ഞ് നാലിന് പൊടിമറ്റം സി.എം.സി. പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ നിന്നാരംഭിക്കുന്ന ജപമാലറാലി പൊടിമറ്റം ജങ്ഷൻ, കെ.കെ. റോഡുവഴി 4.45-ന് സെന്റ് മേരീസ് പള്ളിയിൽ എത്തിച്ചേരും. അഞ്ചിന് ഇടവകയിലെ മുൻവികാരിമാരുടെ കാർമ്മികത്വത്തിലുള്ള ആഘോഷമായ സമൂഹബലി.
25-ന് കാഞ്ഞിരപ്പള്ളി രൂപതാ മുൻബിഷപ് മാർ മാത്യു അറയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ കുർബാന. ഒരുവർഷം നീണ്ടുനിന്ന സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. മാർ മാത്യു അറയ്ക്കൽ അധ്യക്ഷതവഹിക്കും. ബിഷപ് മാർ ജോസ് പുളിക്കൽ ജൂബിലി സന്ദേശംനൽകും.