വിശ്വകർമ ദിനാചരണം
കാഞ്ഞിരപ്പള്ളി: വിശ്വകർമ സർവീസ് സൊസൈറ്റി (വി.എസ്.എസ്.) കാഞ്ഞിരപ്പള്ളി യൂണിയൻ വിശ്വകർമദേവ സ്മരണയിൽ വിശ്വകർമദിനം 17-ന് ആഘോഷിക്കും. താലൂക്കിലെ വിവിധശാഖകളിൽ പതാക ഉയർത്തൽ, വിശ്വകർമദേവ പൂജ, അർച്ചന, പ്രസാദ വിതരണം, കുടുംബസംഗമം, പൊതുസമ്മേളനം, വിദ്യാഭ്യാസ അവാർഡ് വിതരണം, ഭജന എന്നിവ നടത്തും. 17-ന് രാവിലെ 10-ന് ചെറുവള്ളി പേച്ചി അമ്മൻ വിശ്വകർമ ക്ഷേത്രത്തിൽ യൂണിയൻ പ്രസിഡന്റ് ജി. ജഗനാഥൻ പതാക ഉയർത്തും.
മുണ്ടക്കയം: വി.എസ്.എസ്. മുണ്ടക്കയം ശാഖയിൽ വിശ്വകർമ ദിനാഘോഷവും കുടുംബസംഗമവും 17,18 തീയതികളിൽ നടക്കും. 17-ന് രാവിലെ ഒൻപതിന് ശാഖ പ്രസിഡന്റ് ജി. മുരുകേഷ് പതാക ഉയർത്തും. 12ന് വിശ്വകർമദിന സമ്മേളനം വി.എസ്.എസ്. ഡയറക്ടർ ബോർഡംഗം കെ.സി. ധനേശൻ ഉദ്ഘാടനം ചെയ്യും. ജി. ജഗനാഥൻ വിശ്വകർമദിന സന്ദേശം നൽകും. 18-ന് രാവിലെ 10-ന് ശാഖ കുടുംബസംഗമം വി.എസ്.എസ്. ജില്ലാ പ്രസിഡന്റ് ബിനു പുള്ളുവേലിൽ ഉദ്ഘാടനംചെയ്യും.
എരുമേലി: വി.എസ്.എസ്. എരുമേലി ശാഖയിൽ രാവിലെ എട്ടിന് പ്രസിഡന്റ് കെ.പി. രാജൻ പതാക ഉയർത്തും. 10.30-ന് പൊതുസമ്മേളനം കെ.ജി. സുകുമാരൻ ആചാരി ഉദ്ഘാടനംചെയ്യും.
തമ്പലക്കാട്: വി.എസ്.എസ്. തമ്പലക്കാട് ശാഖയിൽ രാവിലെ എട്ടിന് പ്രസിഡന്റ് കെ.കെ. വിശ്വനാഥൻ പതാക ഉയർത്തും. 10-ന് വിശ്വകർമദിന സമ്മേളനം.
ചിറക്കടവ്: വി.എസ്.എസ്. ചിറക്കടവ് ശാഖയിൽ രാവിലെ ഒൻപതിന് പ്രസിഡന്റ് കെ.കെ. ബാലചന്ദ്രൻ പതാക ഉയർത്തും. 12-ന് വിശ്വകർമ ദിന സമ്മേളനം.
കാഞ്ഞിരപ്പള്ളി: വി.എസ്.എസ്. കാഞ്ഞിരപ്പള്ളി ശാഖയിൽ രാവിലെ ഒൻപതിന് ശാഖ പ്രസിഡന്റ് പ്രദീപ് കുമാർ പതാക ഉയർത്തും. 11-ന് സമ്മേളനം കെ.പി. രാജൻ ഉദ്ഘാടനം ചെയ്യും.
ചെറുവള്ളി: വി.എസ്.എസ്. ചെറുവള്ളി ശാഖയിൽ ചെറുവള്ളി പേച്ചിഅമ്മൻ കോവിലിൽ വിശ്വകർമ ദേവപൂജ, അർച്ചന, പ്രസാദ വിതരണം എന്നിവ നടക്കും. എട്ടിന് പ്രസിഡന്റ് പി. ആർ. രാധാകൃഷ്ണൻ പതാക ഉയർത്തും. 10-ന് വിശ്വകർമ ദിന കുടുംബസംഗമം ജില്ല പ്രസിഡന്റ് ബിനു പുള്ളു വേലിൽ ഉദ്ഘാടനംചെയ്യും.
ഇളമ്പള്ളി: വി.എസ്.എസ്. ഇളമ്പള്ളിശാഖ കുടുംബ യോഗത്തിൽ രാവിലെ എട്ടിന് പ്രസിഡന്റ് എം.എൻ. ദാസപ്പൻ പതാക ഉയർത്തും.
വണ്ടൻപതാൽ: വി.എസ്.എസ.് വണ്ടൻപതാൽ ശാഖയിൽ രാവിലെ എട്ടിന് പ്രസിഡന്റ് കെ.കെ. മധു പതാക ഉയർത്തും. 10-ന് വിശ്വകർമദിന സമ്മേളനം,