നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു
മണിമല: പൊന്തൻപുഴയിൽ ബൈക്ക് യാത്രികനായ യുവാവിനെ നായ്ക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ കരിമ്പനക്കുളം പ്രാണക്കയം ജെറീഷ് പി.ജോസ് (35) കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച പുലർച്ചെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനു പിന്നാലെയെത്തിയ നായ്ക്കൂട്ടം ചാടിവീണ് ധരിച്ചിരുന്ന ജാക്കറ്റിൽ കടിച്ചു. നിയന്ത്രണംവിട്ട് റോഡിൽ ബൈക്ക് മറിഞ്ഞ ശബ്ദംകേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് നായ്ക്കൂട്ടം ഓടിമാറിയത്.