വളർത്തുമൃഗങ്ങൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം
മുണ്ടക്കയം ഈസ്റ്റ്: വീട്ടുമുറ്റത്ത് പൂട്ടിയിട്ടിരുന്ന നായ്ക്കളെയും പശുക്കളെയും തെരുവുനായ് ആക്രമിച്ചു. ഒരു വളർത്തുനായ കടിയേറ്റു ചത്തു. കൊക്കയാർ പഞ്ചായത്തിലെ ബോയിസ് എസ്‌റ്റേറ്റിലും പരിസരങ്ങളിലുമാണ് കഴിഞ്ഞ രണ്ടുദിവസമായി തെരുവുനായയുടെ അക്രമം ഉണ്ടായത്. നായ്ക്കൾക്ക് കടിയേറ്റിട്ടുണ്ട്. പശുക്കൾക്കു നേരെയും നായയുടെ അക്രമം ഉണ്ടായി. കാരാവള്ളിൽ രാജീവ്, കെ.എൻ. ശ്രീജിത്ത്, അനിൽകുമാർ, വിശ്വനാഥൻ എന്നിവരുടെ വളർത്തുമൃഗങ്ങൾക്കാണ് തെരുവുനായയുടെ കടിയേറ്റത്. മുക്കുളം മൃഗാശുപത്രിയിൽനിന്നും ഡോക്ടറെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു.