കരാത്തെയിൽ കണമല സാന്തോം ഹൈസ്കൂളിന് മെഡൽ തിളക്കം; ഫാസിലും ജോയലും സ്‌കൂളിന് അഭിമാനമായി ..
കണമല : കരാത്തെയിൽ മിന്നുന്ന പ്രകടനം നടത്തി ഫാസിലും ജോയലും മുൻനിര മെഡലുകൾ നേടി നേടി സ്കൂളിന് അഭിമാനമായി. . കാഞ്ഞിരപ്പള്ളിയിൽ സബ്ജില്ലാ സ്കൂൾ ഗെയിംസിൽ സ്പോർട്സ് കരാത്തെ വിഭാഗത്തിലാണ് കണമല സാൻതോം ഹൈസ്‌കൂൾ വിദ്യാർത്ഥികളായ ഫാസിൽ സലാമും ജോയലും മെഡൽ നേടിയത്. പത്താം ക്ലാസ് വിദ്യാർത്ഥി ഫാസിൽ സലാം 70 കിലോഗ്രാം വിഭാഗത്തിൽ ഒന്നാം സ്ഥാനവും എട്ടാം ക്ലാസ് വിദ്യാർത്ഥി ജോയൽ വി.ജിനോഷ് വേങ്ങത്താനം 50 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കരാത്തെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ഇരുവരും മുക്കൂട്ടുതറ ഐബിഎൽ അക്കാദമിയിലെ ഡോ. ജോസഫിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. ഇനി സംസ്ഥാന തലത്തിൽ മെഡൽ നേടാനുള്ള പരിശീലനത്തിലാണ് ഇവർ. ഇരുവരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.