നവരാത്രി സംഗീതോത്സവം
തമ്പലക്കാട് : മഹാകാളിപാറ ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളോ അനുബന്ധിച്ച് നവരാത്രി സംഗീതോത്സവം അരങ്ങേറും. ഇന്നു മുതൽ എല്ലാദിവസവും രാവിലെ 8:00 മുതൽ ക്ഷേത്രത്തിന് മുന്നിൽ ഒരുക്കുന്ന സരസ്വതി മണ്ഡപത്തിൽ ഉണ്ടായിരിക്കും. പുസ്തകങ്ങൾ പൂജ വയ്ക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഒക്ടോബർ മൂന്നാം തീയതി വൈകിട്ട് ആറുമണിക്ക് പുസ്തകങ്ങൾ ക്ഷേത്രത്തിൽ എത്തിക്കണം പുസ്തകങ്ങൾ നന്നായി പൊതിഞ്ഞ പേരു മദ്രസ്സും രേഖപ്പെടുത്തി നൽകുക ഒക്ടോബർ അഞ്ചാം തീയതി വിജയദശമി ദിവസം രാവിലെ 7 30 മുതൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്ന ചടങ്ങുകൾ ആരംഭിക്കും. ചെങ്ങരൂർ മാർ ഇവാനിയസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സി ജയചന്ദ്രൻ ,വാഴൂർ എസ് വി ആർ വി എൻ എസ് എസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം ആർ രേണുക മാപ്പിള പറമ്പിൽ എന്നിവർ കുരുന്നുകൾക്ക് ആദ്യ അക്ഷരം പകർന്നു നൽകും .ഗ്രാമത്തിലെ യുവജനങ്ങൾക്കായി മഹാളിമാര ദേവസ്വം ഒരുക്കുന്ന നിങ്ങൾക്കും വിജയിക്കാം എന്ന പരിശീലന പരിപാടിയുടെ ഔപചാരിക രജിസ്ട്രേഷൻ വിജയദശമി ദിനത്തിൽ ആരംഭിക്കും ആപ്ലിക്കേഷൻ ഫോം ദേവസ്വം ഒരുപാട് കൗണ്ടറിൽ ലഭിക്കും ഒക്ടോബർ 16 ആദ്യ ക്ലാസിൽ ഗുരുവായിഎത്തുന്നത് മുൻ ഡിജിപി ഡോക്ടർ അലക്സാണ്ടർ ജേക്കബ് ആണ് .നവംബറിൽ ഡോക്ടർ ഗോപിനാഥ് മുതുകാടും,ഡിസംബറിൽ തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി ബോർഡ് ചെയർമാൻ ആയിരുന്ന ഡോക്ടർ പി.സി സിറിയക്.