റോഡിൻ്റെ ഇരുവശവും ഉദ്യാനം നിർമ്മിക്കും
കൂട്ടിക്കൽ: മുണ്ടക്കയം – കൂട്ടിക്കൽ – ഏന്തയാർ – ഇളങ്കാട്- വാഗമൺ റോഡിൻ്റെ ഇരുവശവും പൂച്ചെടികൾ വെച്ച് ഉദ്യാനം നിർമ്മിക്കും.ഇതിൻ്റെ ഒന്നാം ഘട്ടമെന്ന നിലയിൽ മുണ്ടക്കയം മുതൽ ഇളംകാട് വരെയുള്ള ഭാഗത്ത് ഒക്ടോബർ ഒന്നിന് റോഡിൻ്റെ ഇരുവശവും പൂച്ചെടികൾ വെയ്ക്കും. കൂട്ടിക്കൽ പഞ്ചായത്ത് ജനകീയ പങ്കാളിത്തതോടെയാണ് ഇത് നടപ്പാക്കുക. രാവിലെ എട്ടിന് കുട്ടിക്കൽ ടൗണിൽ കെ ജെ തോമസും ഏന്തയാറിൽ അഡ്വ: സെബാസ്റ്റ്യറ്റ്യൻ കുളത്തുങ്കൽ എം എൽ എ യും ഒളയനാട് ആന്റോ ആൻറ്റണി എം.പിയും ഇളംകാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
നിർമ്മലാ ജിമ്മിയും പൂച്ചെടി വെയ്ക്കൽ ഉദ്ഘാടനം ചെയ്യും.